Connect with us

Kerala

മണ്ഡല മകരവിളക്ക്; മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം

Published

|

Last Updated

പമ്പ: മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടത്തിയ ക്രമീകരണങ്ങളും നടപടികളും അവലോകനം ചെയ്യുന്നതിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് തുടങ്ങിയവര്‍ സംബന്ധിക്കും.

ശനിയാഴ്ച വൈകിട്ടാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് മേഖലകളിലായി പതിനായിരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വനമേഖലയിലും പ്രത്യേക നിരീക്ഷണത്തിന് സംവിധാനമുണ്ട്.