ഏഴംഗ വിശാല ബഞ്ച് പരിഗണിക്കാന്‍ പോകുന്നത് വിവിധ മതങ്ങള്‍ക്കുള്ളില്‍ വര്‍ഷങ്ങളായുള്ള കാര്യങ്ങള്‍

Posted on: November 14, 2019 12:13 pm | Last updated: November 14, 2019 at 3:47 pm

ന്യൂഡല്‍ഹി |  ശബരിമലയിലെ യുവതി പ്രവേശനത്തിന് പുറമെ വിവിധ മതത്തിലെ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് സുപ്രീംകോടതിയുടെ ഏഴംഗ വിശാല ബഞ്ച് പരിശോധിക്കാന്‍ പോകുന്നത്. സ്ത്രീകളുടെ തുല്ല്യാവകാശവുമായി ബന്ധപ്പെട്ട്‌ വര്‍ഷങ്ങളായി രാജ്യത്ത് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആവശ്യങ്ങളാണ് ഇതില്‍ പലതും. ഇത്തരം തര്‍ക്കങ്ങളില്‍ വിശ്വാസത്തിനാണോ, ഭരണഘടനക്കാണോ പ്രാധാന്യം നല്‍കേണ്ടതെന്ന കാര്യവും ഏഴംഗ ബഞ്ച് പരിശോധിക്കും.

സംഘടിതമായി ഒരുകൂട്ടര്‍ നടത്തുന്ന പ്രതിരോധത്തിന് അനുസരിച്ച് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന വിശാല കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്  വിശദമായി പരിശോധിക്കാന്‍ പോകുന്നത്. മതവിഷയങ്ങളില്‍ രാജ്യത്തെ കോടതികള്‍ക്ക് മേല്‍ വരുന്ന സമ്മര്‍ദങ്ങളും വിശാല ബഞ്ച് പരിശോധിക്കും. നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലാകും ഇതെല്ലാം പരിശോധിക്കുക.

പരിഗണനാ വിഷങ്ങള്‍ ഇവയാണ്.

1. മതപരമായ കാര്യങ്ങളില്‍ കോടതിയുടെ ഇടപെടല്‍

2. ശബരിമലയിലെ യുവതി പ്രവേശനം

3. സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാര്‍സി സ്ത്രീകളുടെ അവകാശം

4. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശന ആവശ്യം

5. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലകര്‍മ്മം