അവധി ചോദിച്ച അധ്യാപികക്ക്‌നേരെ അസഭ്യവര്‍ഷം; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

Posted on: November 13, 2019 12:42 pm | Last updated: November 13, 2019 at 12:59 pm

ഒറ്റപ്പാലം | അവധി ചോദിച്ച അധ്യാപികയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ പ്രധാന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം എസ്ഡിവിഎംഎ എല്‍പിഎസ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ഉദുമാന്‍ കുട്ടി ആണ് അറസ്റ്റിലായത്. അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് പ്രധാനാധ്യാപകനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

ഉച്ചയ്ക്കുശേഷം അവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പ്രധാന അധ്യാപകന്‍ അസഭ്യം പറഞ്ഞത്. തുടര്‍ന്നു കുഴഞ്ഞുവീണ അധ്യാപികയെ ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസഭ്യം വിളിച്ച വോയ്‌സ് ക്ലിപ്പ് ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു.വോയ്‌സ് ക്ലിപ്പ് സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു