ഐ സി സി ഏകദിന റാങ്കിംഗ്: ബാറ്റിംഗിൽ കോലിയും രോഹിത്തും, ബൗളിംഗിൽ ബുംറയും മുന്നിൽ

Posted on: November 12, 2019 12:11 pm | Last updated: November 13, 2019 at 1:02 pm


ന്യൂഡൽഹി | ഐ സി സി പുറത്തുവിട്ട ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം.
ബാറ്റ്‌സ്മാൻമാരുടെ റാങ്കിംഗ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനവും ഇന്ത്യൻ താരങ്ങൾക്കാണ്. 895 റേറ്റിംഗുമായി ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലി ഒന്നാം സ്ഥാനത്തും 863 റേറ്റിംഗുമായി വൈസ് ക്യാപ്റ്റൻ രോഹിത്ത് ശർമ രണ്ടാം സ്ഥാനത്തുമാണ്. ബാറ്റിംഗിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ മറ്റ് ഇന്ത്യൻ താരങ്ങൾ ആരുംതന്നെ ഇല്ല.
ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനത്ത്. 797 റേറ്റിംഗോട് കൂടിയാണ് ബുംറ ഒന്നാം സ്ഥാനം നിലനിർത്തിയത്.
നിലവിൽ പരുക്ക് മൂലം ബുംറ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്. 740 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാൻഡ് ബൗളർ ട്രെൻഡ് ബൗൾട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്.
ആൾ റൗണ്ടർമാരുടെ പട്ടികയിൽ ഹർദിക് പാണ്ഡ്യ പത്താം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ബെൻ സ്‌റ്റോക്‌സാണ് 319 റേറ്റിംഗ് പോയിന്റുമായി റാങ്കിംഗിൽ ഒന്നാമത്.