യു പിയിലെ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി വൈദികന്‍ മരിച്ചു

Posted on: November 12, 2019 1:19 pm | Last updated: November 12, 2019 at 1:19 pm

കൊച്ചി: യു പിയിലെ മുറാദാബാദിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി വൈദികന്‍ മരിച്ചു. എറണാകുളം ശ്രീമൂലനഗരം എടനാട് സ്വദേശിയും സി എം ഐ ബിജ്‌നോര്‍ പ്രൊവിന്‍സ് അംഗം ഫാദര്‍ ആന്റോ പുതുശ്ശേരി (66) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മരണം.

ഇക്കഴിഞ്ഞ മൂന്നിന് ഫാദര്‍ സന്ദര്‍ശിച്ചിരുന്ന കാര്‍ തോട്ടിലേക്കു മറിയുകയായിരുന്നു.