Connect with us

National

ബാബരി പുനപ്പരിശോധന ഹരജി: നിര്‍ണായക യോഗം ഞായറാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിജ് ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത സുപ്രീംകോടതി വിധിക്കെതിരെ പുനപ്പരിശോധന ഹരജി നല്‍കണമോയെന്ന് തീരുമാനിക്കുന്നതിനായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് നിര്‍ണായക യോഗം ഞായറാഴ്്ച നടക്കും. ലക്‌നൗവില്‍ നടക്കുന്ന യോഗത്തില്‍ അസദുദ്ദീന്‍ ഉവൈസി അടക്കമുള്ള 51 അംഗ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിക്കും.

കേസില്‍ പുനപരിശോധന ഹരജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് വിധി വന്ന ഉടന്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേസില്‍ നേരത്തെ കക്ഷിയല്ലായിരുന്നെങ്കിലും ആവശ്യമായ നിയമ സഹായവും സാമ്പത്തിക സഹായവും വ്യക്തി നിയമ ബോര്‍ഡ് നല്‍കിയിരുന്നു.
ഇതിനിടെ സുന്നി വഖഫ് ബോര്‍ഡിലെ ഭിന്നതയെ വിമര്‍ശിച്ച് അയോധ്യ കേസിലെ പ്രധാന ഹരജിക്കാരിലൊരാളായ ഇക്ബാല്‍ അന്‍സാരി രംഗത്തെത്തി. സുപ്രീംകോടതി വിധി എല്ലാവരും മാനിക്കണമെന്നും അന്തരീക്ഷം മോശമാക്കാന്‍ ആരും ശ്രമിക്കരുതെന്നും അന്‍സാരി ആവശ്യപ്പെട്ടു.

 

Latest