Connect with us

Kerala

കാസര്‍കോട് ഒമ്പത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 14വരെ നിരോധനാജ്ഞ

Published

|

Last Updated

കാസര്‍കോട്:ബാബരി കേസിലുണ്ടായ സുപ്രീംകോടതി വിവിധയുടെ പശ്ചാത്തലത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ ഒമ്പത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 14വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, മേപ്പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്ദേര പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കേരള പോലീസ് ആക്ട് 78,79 പ്രകാരം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതും, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതും പൂര്‍ണായും നിരോധിച്ചിട്ടുണ്ട്. 14ന് രാത്രി 12 വരെ നിരോധനാജ്ഞ നിലിനല്‍ക്കും. എല്ലാവരും പോലീസുമായി സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു.