ഇടുക്കിയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

Posted on: November 7, 2019 8:51 pm | Last updated: November 7, 2019 at 8:51 pm

ഇടുക്കി: ജില്ലയിലെ സൂര്യനെല്ലി ചെമ്പകത്തൂള്‍ കുടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. രാമകൃഷ്ണന്‍, ഭാര്യ രജനി, മകള്‍ ശരണ്യ(പത്ത് വയസ്) എന്നിവരാണ് മരിച്ചത്. വീടിനകത്താണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.