Connect with us

Kerala

പി എസ് സി പരീക്ഷാ തട്ടിപ്പ്: പ്രതികള്‍ ഒഴികെയുള്ള ഉദ്യോഗാര്‍ഥികളുടെ നിയമനത്തിന് തടസ്സമില്ലെന്ന് ക്രൈം ബ്രാഞ്ച്

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. പിടിയിലായ മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ല. പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുമില്ല. ഇക്കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കുകയോ പട്ടിക ഒഴിവാക്കുകയോ ചെയ്യേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കൊഴികെ അതേ പട്ടികയില്‍ നിന്ന് നിയമനമാകാം. ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് പി എസ് സിക്ക് നല്‍കിയത്. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശിവരഞ്ജിത്ത് ഒന്നും പ്രണവ് രണ്ടും നസീം 28ഉം റാങ്കാണ് നേടിയിരുന്നത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Latest