രാജ്യത്ത് അടുത്ത സാമ്പത്തിക പരിഷ്‌ക്കരണം ഉടന്‍: ധനമന്ത്രി നിര്‍മല സീതാരാമന്‍

Posted on: November 6, 2019 12:21 pm | Last updated: November 6, 2019 at 4:00 pm

മുംബൈ: ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ രാജ്യത്ത് പുതിയ സാമ്പത്തിക പരിഷ്‌ക്കാരം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘അഡാ’ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ ഉടന്‍അടുത്ത ഘട്ട സാമ്പത്തിക പരിഷ്‌ക്കരണത്തിലേക്ക് കടക്കും. ആദ്യ എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കലടക്കമുളള പരിഷ്‌കാരങ്ങള്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ നടപ്പാകാതെ പോയിരുന്നു. എന്നാല്‍, ഇനി ഇത്തരം പ്രതിസന്ധികള്‍ സര്‍ക്കാറിന്റെ മുമ്പിലില്ല. ബി ജെ പിക്ക് തിരഞ്ഞെടുപ്പിലൂടെ ലഭിച്ച വന്‍ ജനപിന്തുണ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് സഹായകരമാണെന്നും മന്ത്രി പറഞ്ഞു.