Connect with us

Kerala

ഭൂരേഖകളുമായി ബന്ധപ്പെട്ട തര്‍ക്കം; വില്ലേജ് ഓഫീസ് ജീവനക്കാരിയെ ഓഫീസില്‍വച്ച് ചുട്ടുകൊന്നു

Published

|

Last Updated

ഹൈദരാബാദ്: ഭൂരേഖകളുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ തെലങ്കാനയില്‍ വില്ലേജ് ഓഫീസ് ജീവനക്കാരിയെ ഓഫീസില്‍വച്ച് ചുട്ടുകൊന്നു. ഹൈദരാബാദ് നഗരത്തിന് പുറത്ത് അബ്ദുല്ലാപുര്‍മേട്ടിലാണ് സംഭവം. അവിടുത്തെ വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ വിജയ റെഡ്ഡിയെയാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭൂരേഖകളിലെ തെറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒരാള്‍ റെവന്യൂ ഉദ്യോഗസ്ഥയെ കാണാനെത്തിയത്. വിജയയുടെ മുറിയിലെത്തിയ ഇയാള്‍ അരമണിക്കൂറോളം സംസാരിച്ചു. അതിനിടെ തര്‍ക്കിച്ച വിജയയെ യുവാവ് കൈയ്യിലുണ്ടായിരുന്ന കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സംഭവ സ്ഥലത്തുനിന്ന് അയാള്‍ ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ സഹപ്രവര്‍ത്തകയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ശരീരം മുഴുവന്‍ പൊള്ളലേറ്റ വിജയ സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിജയയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് സഹപ്രവര്‍ത്തകര്‍ ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍പ്പോയ പ്രതിക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Latest