Connect with us

Ongoing News

പന്തീരങ്കാവ് കേസ്: നിഷ്പക്ഷ അന്വേഷണത്തിന് എ ഡി ജി പിക്കും ഉത്തര മേഖല ഐ ജിക്കും നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് നിഷ്പക്ഷ അന്വേഷണം നടത്തും. പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്. നിഷ്പക്ഷ അന്വേഷണത്തിന് ക്രമസമാധാന വിഭാഗം എ ഡി ജി പിക്കും ഉത്തരമേഖലാ ഐ ജിക്കും നിര്‍ദേശം ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പന്തീരങ്കാവ് കേസില്‍ യു എ പി എ നിലനില്‍ക്കുമോയെന്നും പരിശോധിക്കും. കേസിന്റെ എല്ലാ വശങ്ങളും ഇതിനായി പരിശോധിക്കുമെന്നും ഡി ജി പിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

സി പി എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരെ യു എ പി എ ചമുത്തിയതിനെിരെ ഇടത് നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് പോലീസ് പുനപ്പരിശോധന നീക്കം നടത്തുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രി ഡി ജി പിയെ വിളിച്ച് യു എ പി എ ചുമത്തിയത് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അന്വേഷണത്തിന് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.