Connect with us

Gulf

വിഷന്‍ 2030 :ആഗോള നിക്ഷേപ സംഗമം ഒപ്പുവെച്ചത് 20 ബില്യണ്‍ ഡോളറിന്റെ 26 നിക്ഷേപ കരാറുകള്‍; നിക്ഷേപ സംഗമത്തിന്‌സ പ്രൗഢ സമാപനം

Published

|

Last Updated

ദമാം : വിഷന്‍ 2030 ലക്ഷ്യമാക്കി സഊദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപം എത്തിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനമായ റിയാദില്‍ സംഘടിപ്പിച്ച ത്രിദിന ആഗോള നിക്ഷേപക സംഗമത്തിനു ഉജ്വല പരിസമാപതി മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന നിക്ഷേപ സംഗമത്തില്‍ ഇരുപത് മില്യണ്‍ ഡോളറിന്റെ 26 നിക്ഷേപ കരാറുകളിലാണ് ഒപ്പുവച്ചത്

സഊദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആഗോള നിക്ഷേപ സംഗമം സഘടിപ്പിച്ചത് . വിവിധ രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിലധികം വന്‍കിട നിക്ഷേപകരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത് ഗള്‍ഫിലെ പ്രധാന എണ്ണ കയറ്റുമതി രാജ്യം കൂടിയായ സഊദി അറേബ്യയിലെക്ക് കൂടുതല്‍ നിക്ഷേപകരെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിച്ചത് .ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോര്‍ദാനിലെ അബ്ദുള്ള രാജാവ്, ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സണാറോ,സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ഒലി മൊറെര്‍, അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍,മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ് ,മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ,ഇറ്റലി മുന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി തുടങ്ങി രാഷ്ട്ര നേതാക്കളടക്കം നിരവധിപേരാണ് സംഗമത്തില്‍ പങ്കെടുത്തത്

ഊര്‍ജ്ജം,ജലം, ഫാര്‍മസ്യൂട്ടിക്കല്‍,ലോജിസ്റ്റിക്‌സ്, പെട്രോകെമിക്കല്‍സ്, ടെക്‌നോളജി, സംരംഭകത്വം, നവീകരണം
മള്‍ട്ടി സര്‍വീസ് സെന്ററുകള്‍ക്ക് പുറമേ ഷോപ്പിംഗ് സെന്ററുകള്‍, വാട്ടര്‍ ഗാര്‍ഡനുകള്‍, വിനോദം, സ്‌പോര്‍ട്‌സ് സെന്റര്‍ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം .

മൂന്നു ദിവസത്തെ സംഗമത്തില്‍ സ്പ്രിംഗളര്‍ , സമാത്ത് , ട്രിപ്പിള്‍ ഫൈവ് , സഊദി റിയല്‍ എസ്റ്റേറ്റ് കമ്പനി, സ്‌പെന്‍സര്‍ , ദുബയ് പോര്‍ട്‌സ്, റിലയന്‍സ്, സാംസങ്, ലുലു ഗ്രൂപ്പ്, റിയാദ് ബാങ്ക്, എച്ച്എസ്ബിസി, വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ്പ്, വാവെ , യുഎസ് ട്രിപ്പിള്‍ 5, തുടങ്ങിയ പ്രമുഖ കമ്പനികള്‍ പങ്കെടുത്തിരുന്നു

രാജ്യത്തിന്റെ തലസ്ഥാന നഗരിയായ റിയാദിന്റെ മുഖഛായ മാറ്റിയെഴുതുന്ന പുതിയ ഷോപ്പിംഗ് മാള്‍ സ്ഥാപിക്കുന്നനായി സഊദി റിയല്‍ എസ്റ്റേറ്റ് കമ്പനിയും യുഎസ് ട്രിപ്പിള്‍ ഫൈവ് വേള്‍ഡ് വൈഡും 5 ബില്യണ്‍ ഡോളര്‍ കരാറിലും റിയാദിലെ അല്‍ വിദ്യാന്‍ പദ്ധതിയിലെ ഏറ്റവും വലിയ വിനോദ ഷോപ്പിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിനും ഒപ്പുവവെച്ചിട്ടുണ്ട് . മള്‍ട്ടി സര്‍വീസ് സെന്ററുകള്‍,ഷോപ്പിംഗ് സെന്ററുകള്‍, ഗാര്‍ഡനുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, വിനോദ, കായിക സൗകര്യങ്ങള്‍, ഹോസ്പിറ്റാലിറ്റിസ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത് . അല്‍ വിദ്യാന്‍ പദ്ധതിയുടെ ആദ്യ ഘട്ടം 2020 ആദ്യ പകുതിയില്‍ ആരംഭിക്കും

രാജ്യത്ത് നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.അടിസ്ഥാന വികസന രംഗത്ത് മികച്ച സൗകര്യങ്ങളാണ് നിക്ഷേപകര്‍ക്കായി ഒരുക്കിയിരിക്കുന്നത് . ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍. മികച്ച ആസൂത്രണ സ്വഭാവം എന്നിവ സഊദിയെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.അടിസ്ഥാന സൗകര്യ നിക്ഷേപം ലോക സാമ്പത്തിക സ്ഥിതിയെ എങ്ങനെ ശക്തിപ്പെടുത്താം എന്ന വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എ. യൂസഫലി

ഇന്ത്യയില്‍ മാന്ദ്യമുണ്ട് : മുകേഷ് അംബാനി

ഇന്ത്യയില്‍ ഇപ്പോള്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി
തലസ്ഥാന നഗരിയായ റിയാദില്‍ നടന്‍ ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അംബാനി
നോട്ടു നിരോധനവും , ജി.എസ്.ടി പരിഷ്‌ക്കരണങ്ങളും ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് മൂലകാരണമെന്ന് നേരത്തെ ആര്‍.ബി.ഐ അടക്കം അഭിപ്രായപെട്ടിരുന്നു.ഇതേ കാരണങ്ങള്‍ തന്നെയാണ് മാന്ദ്യത്തിനു കാരണമായതെന്നും നിലവിലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യം താല്‍ക്കാലികമാണെന്നും സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ച നടപടികള്‍ വരും കാലങ്ങളില്‍ മാറ്റാന്‍ സഹായിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.
നിക്ഷേപ സംഗമത്തില്‍ ഇന്ത്യയില്‍ നിന്ന് ലുലു ഗ്രൂപ്പും റിലയന്‍സ് ഗ്രൂപ്പുമാണ് പങ്കെടുത്തത്

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന ആഗോള നിക്ഷേപ സംഗമം ഇതിനകം ലോക ശ്രദ്ധ നേടിയിട്ടുണ്ട് .
2020 സഊദി ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായി രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതിജ്ഞാബദ്ധതയോടെയാണ് ഉച്ചകോടി സമാപിച്ചത

മുഹമ്മദ് റഫീഖ് ചെമ്പോത്തറ

സിറാജ് പ്രതിനിധി, ദമാം