Connect with us

National

കള്ളപ്പണ കേസില്‍ ഡി കെ ശിവകുമാറിന് ഉപാധികളോടെ ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മന്ത്രിയുമായ ഡി കെ ശിവകുമാറിന് കോടതി ജാമ്യം അനുവദിച്ചു. അനുമതിയില്ലാതെ വിദേശത്ത് പോകരുത്, 25000 രൂപയുടെ ആള്‍ ജാമ്യം എന്നീ വ്യവസ്ഥകളോടെയാണ് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റാണ് 50 ദിവസങ്ങള്‍ക്ക് മുമ്പ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് രാവിലെ തീഹാര്‍ ജയിലിലെത്തി ഡി കെ ശിവകുമാറിനെ കണ്ടിരുന്നു.

കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സോണിയക്കൊപ്പം ഉണ്ടായിരുന്നു. ഐ എന്‍ എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി പി ചിദംബരത്തെയും സോണിയ ഗാന്ധി ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നിലപാട്.