കുറ്റം ചെയ്തിട്ടില്ല; മന്ത്രി ജലീലിന് ക്ലീന്‍ചിറ്റ് നല്‍കി റിപ്പോര്‍ട്ടുകള്‍

Posted on: October 23, 2019 1:38 pm | Last updated: October 23, 2019 at 7:41 pm

തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യമന്ത്രിക്കും വിവിധ സര്‍വ്വകലാശാലകള്‍ ഗവര്‍ണര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയ. മാര്‍ക്ക്ദാനത്തിന് തീരുമാനമെടുത്തെന്ന് പറഞ്ഞ വിവാദ അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലുണ്ടായിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പറയുന്നു.അദാലത്തില്‍ മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. സിന്‍ഡിക്കേറ്റാണ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. മാര്‍ക്ക് നല്‍കാന്‍ മന്ത്രിയോ ഓഫീസോ ആവശ്യപ്പെട്ടിട്ടില്ല. അദാലത്തുകളില്‍ ഇരുവരുടെയും സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിവിധ ആരോപണങ്ങളില്‍ മന്ത്രിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയാണ് എം ജി, സാങ്കേതിക സര്‍വ്വകലാശാലകള്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിവാദ അദാലത്തുകളില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തിരുന്നെങ്കിലും ഇടപെടലുണ്ടായില്ലെന്ന് എം ജി സര്‍വ്വകലാശാല റിപ്പോര്‍ട്ടില്‍ പറയുന്നു.