Connect with us

Saudi Arabia

ഇന്ത്യൻ ബാലൻ ദമാമിൽ കടലിൽ വീണ് മരിച്ചു

Published

|

Last Updated

ദമാം: സഊദിയിലെ ദമാം അൽഖോബാറിൽ ഇന്ത്യൻ ബാലൻ കടലിൽ വീണ് മരിച്ചു. ഹൈദരാബാദ് അസീം അഹമ്മദ്‌ -ജുവൈരിയ ദമ്പതികളുടെ മൂന്നര വയസ്സുള്ള മകൻ ദഹീർ അഹമ്മദ്‌ ആണ് ദമാം അൽഖോബാർ കോർണിഷിശിലെ കടലിൽ വീണ് മരിച്ചത്

കുടുംബത്തോടപ്പം വൈകീട്ട് കോർണിഷിൽ എത്തിയതായിരുന്നു ദഹീർ. കളിച്ചുകൊണ്ടിരിക്കെ കടലിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമ നടപടികൾ പൂർത്തിയാക്കി മുതദേഹം ദമാമിൽ തന്നെ ഖബറടക്കും.