സന്നദ്ധ സേവനം കൊണ്ട് ശ്രദ്ധേയമായി വളണ്ടിയർ വിംഗ്

Posted on: October 20, 2019 8:53 pm | Last updated: October 20, 2019 at 9:01 pm

വെട്ടിച്ചിറ: കേരള ക്യാമ്പസ് അസംബ്ലിയിൽ വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി. മൂന്ന് ദിവസമായി വെട്ടിച്ചിറയിൽ നടന്ന ക്യാമ്പസ് അസംബ്ലിയിൽ പുത്തനത്താണി, വളാഞ്ചേരി ഡിവിഷനുകളിലെ വൈസ് ലൈൻ അംഗങ്ങളും വെട്ടിച്ചിറ മജ്മഇലെ വിദ്യാർഥികളും ക്യാമ്പസുകളിൽ നിന്നുള്ള സി ലൈൻ അംഗങ്ങളും സേവനം കൊണ്ട് അസംബ്ലിയിൽ നിറഞ്ഞു നിന്നു. മുഴുവൻ വളണ്ടിയർമാരും വെട്ടിച്ചിറയിൽ ക്യാമ്പ് ചെയ്താണ് വിവിധ ഉപ സമിതികൾക്ക് കീഴിൽ സേവനം ചെയ്തിരുന്നത്.

ടീം സി-ലൈൻ ; അസംബ്ലിയുടെ അടയാളപ്പെടുത്തൽ

നേരിന്റെ രാഷ്ട്രീയ വർമാനങ്ങൾ പറയാനെത്തിയ കൂട്ടുകാരെയും അഥിതി കളെയും ഹൃദ്യമായിവരവേറ്റ് ടീം സി-ലൈൻ. കേരള കാമ്പസ് അസംബ്ലിയുടെ ഭാഗമായി ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്നും തിരഞ്ഞെടുത്ത 51 അംഗ സന്നദ്ധ സംഘമാണ് സി-ലൈൻ. വിവിധ ഘട്ടങ്ങളായി പൂർത്തീകരിച്ച പരിശീലനത്തിലൂടെയാണ് സി-ലൈൻ രൂപപ്പെടുത്തിയത്. മലപ്പുറം വെസ്റ്റ് ജില്ല സിൻഡിക്കേറ്റിനെ കൃത്യമായ ഇടപെടലുകൾ ടീമിൻറെ പ്രവർത്തനത്തിന് മാറ്റുകൂട്ടി ജില്ലാ ക്യാമ്പ് സെക്രട്ടറി അലി അക്ബർ സി-ലൈൻ നയിച്ചത്. മൂന്നു ദിവസങ്ങളായി പ്രൗഢമായ അസംബ്ലി കഴിയുമ്പോൾ ഓരോരുത്തരുടെ മനസ്സിൽ മായാത്ത ചിത്രമായി ടീം സി-ലൈൻ നിലനിൽക്കും.