Connect with us

Kerala

ജോളിയുടെ വക്കാലത്ത് സംബന്ധിച്ച് തര്‍ക്കം; ആളൂരിനെതിരെ ബാര്‍ കൗണ്‍സില്‍

Published

|

Last Updated

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ വക്കാലത്ത് സംബന്ധിച്ച് തര്‍ക്കം. ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ജോളിയുടെ അഭിഭാഷകന്‍ ആളൂരിനെതിരെ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തുവന്നു. ജോളിയെ കബളിപ്പിച്ചാണ് ആളൂര്‍ വക്കാലത്ത് സ്വന്തമാക്കിയതെന്ന് താമരശ്ശേരി ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ കോടതിയെ ബോധിപ്പിച്ചു.

ജോളിക്ക് സൗജന്യമായി നിയമ സഹായം നല്‍കാന്‍ ആളൂരിന് സാധിക്കില്ലെന്നായിരുന്നു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ നിലപാട്. സൗജന്യ നിയമസഹായം നല്‍കേണ്ടത് ബാര്‍ കൗണ്‍സില്‍ നല്‍കുന്ന അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ്. ആളൂര്‍ ഈ പട്ടികയില്‍ ഇല്ലാ അതിനാല്‍ ആളൂരിന്റെ വക്കാലത്ത് പുനപരിശോധിക്കണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

അതേസമയം, ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും ഇക്കാര്യത്തില്‍ ജോളി പരാതി നല്‍കുകയാണെങ്കില്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ ജോളിയടക്കം മൂന്ന് പേരുടെയും റിമാന്‍ഡ് കാലാവധി ഇന്ന് 14 ദിവസത്തേക്ക് നീട്ടുകയും ചെയ്തു.