കുഴിമന്തി കഴിച്ച മൂന്ന് വയസ്സുകാരി മരിച്ചു; ഹോട്ടലില്‍ പരിശോധന

Posted on: October 15, 2019 2:14 pm | Last updated: October 15, 2019 at 2:14 pm

കൊല്ലം: ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. കൊല്ലം ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണു മരിച്ചത്.

ചടയമംഗലത്തെ ഒരു ഹോട്ടലില്‍ വച്ച് ഇന്നലെ രാത്രി വീട്ടുകാരോടൊത്ത് കുഴിമന്തി കഴിച്ചയുടന്‍ തന്നെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടിക്ക് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.