Connect with us

International

ഭീകരതക്കെതിരെ ശക്തമായ നടപടിയില്ല: പാക്കിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

Published

|

Last Updated

പാരിസ്: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ് എ ടി എഫ്) പാകിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എഫ് എ ടി എഫ് നിര്‍ദേശിച്ച ഭീകര വിരുദ്ധന ടപടികള്‍ സമയപരിധിക്കുള്ളില്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടി.

ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ഒക്ടോബര്‍ 18ന് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. നിലവില്‍ ഗ്രേ പട്ടികയിലുള്ള പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് കരിമ്പട്ടികക്ക് തൊട്ടുമുന്നിലുള്ള ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എഫ് എ ടി എഫ് നിയമപ്രകാരം ഏറ്റവും കര്‍ശനമായ മുന്നറിയിപ്പാണ് ഡാര്‍ക് ഗ്രേ പട്ടിക. എഫ് എ ടി എഫ് നിഷ്‌കര്‍ഷിച്ച 27 കാര്യങ്ങളില്‍ വെറും ആറെണ്ണത്തില്‍ മാത്രമാണ് പാകിസ്ഥാന്‍ മികവ് തെളിയിച്ചത്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള അവസാന അവസരമായി പാകിസ്ഥാനെ ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

ഗ്രേ പട്ടികയില്‍ തുടര്‍ന്നാലും ഡാര്‍ക് ഗ്രേ പട്ടികയിലേക്ക് മാറ്റിയാല്‍ വിവിധ ധനകാര്യ ഏജന്‍സികളുടെ സാമ്പത്തി കസഹായം ലഭിക്കുക പാകിസ്ഥാന് ബുദ്ധിമുട്ടാകും.

 

Latest