തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ വിവിധ കോഴ്‌സുകള്‍

ജാലകം
Posted on: October 4, 2019 3:54 pm | Last updated: October 4, 2019 at 4:56 pm

തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിലെ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം, പേഴ്‌സണാലിറ്റി എന്‍ഹാന്‍സ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, റൊബോട്ടിക്‌സ് കോഴ്‌സ്, ജാവാ പ്രോഗ്രാമിംഗ്, ഫോറിന്‍ ലാംഗ്വജ് എന്നിവയില്‍ അപേക്ഷിക്കാം.

എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്കും അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും ബിരുദാനന്തര ബിരുദം (എം സി എ, എം എസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്‌ട്രോണിക്‌സ്), കംപ്യൂട്ടര്‍ സയന്‍സ്, ഐ ടി ഇലക്‌ട്രോണിക്‌സ് ഡിപ്ലോമ, ബി എസ് സി, ബി സി എ ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്കും എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിനും ജാവാ പ്രോഗ്രാമിംഗിനും അപേക്ഷിക്കാം. 15,000 രൂപയും ജി എസ് ടിയുമാണ് 40 ദിവസത്തെ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സിന്റെ ഫീസ്. 120 മണിക്കൂറിന്റെ ജാവാ പ്രോഗ്രാമിംഗിന് 6,000 രൂപയും ജി എസ് ടിയുമാണ് ഫീസ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിപ്ലോമ നേടിയവര്‍ക്കും അവസാന വര്‍ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പേഴ്‌സണാലിറ്റി എന്‍ഹാന്‍സ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമില്‍ അപേക്ഷിക്കാം. 40 ദിവസത്തെ കോഴ്‌സിന് 8,000 രൂപയും ജി എസ് ടിയുമാണ് ഫീസ്.

കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് വിഷയങ്ങളില്‍ ബിരുദമോ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമയോ നേടിയവര്‍ക്കും അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും റോബോട്ടിക്‌സ് കോഴ്‌സിന് അപേക്ഷിക്കാം. 120 മണിക്കൂറാണ് ക്ലാസ്. 6,000 രൂപയും ജി എസ് ടിയുമാണ് ഫീസ്. ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ ഭാഷകളിലെ ഫോറിന്‍ ലാംഗ്വേജ് കോഴ്‌സിനും അപേക്ഷിക്കാം. 60 മണിക്കൂറുള്ള കോഴ്‌സിന് 4,500 രൂപയും ജി എസ്ടിയുമാണ് ഫീസ്. വിലാസം: ഓഫീസര്‍ ഇന്‍ ചാര്‍ജ്, മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി എം ജി ജംഗ്ഷന്‍ തിരുവനന്തപുരം. ഫോണ്‍: 04712307733, 8547005050.