Connect with us

Kozhikode

എസ് എസ് എഫ് സത്യഗ്രഹം ഇന്ന് ഡിവിഷൻ കേന്ദ്രങ്ങളിൽ

Published

|

Last Updated

കോഴിക്കോട്: ഗാന്ധിജയന്തി ദിനമായ ഇന്ന് നൂറ്റിപ്പത്ത് ഡിവിഷൻ കേന്ദ്രങ്ങളിൽ ഗാന്ധിജിയെ ഓർക്കുന്നു എന്ന തലവാചകത്തിൽ എസ് എസ് എഫ് സത്യഗ്രഹം സംഘടിപ്പിക്കുന്നു.
സമകാലിക ഇന്ത്യയിൽ ഗാന്ധിജി മുന്നോട്ടു വെച്ച ആദർശങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്തുകയാണ്. അഹിംസയിലൂടെ ഗാന്ധിജി മുന്നോട്ടു വെച്ച പോരാട്ടം നമുക്ക് മാതൃകയാണ്. രാജ്യത്തിന്റെ നിലനിൽപ്പിന് ഗാന്ധിജിയുടെ ആശയത്തോടൊപ്പം പൊതുസമൂഹം നിലയുറപ്പിക്കണം. ത്യാഗം കൊണ്ടും ജന സേവനം കൊണ്ടും സമരം ചെയ്യാനാണ് ഗാന്ധിജി പഠിപ്പിച്ചത്.
സത്യഗ്രഹം പ്രോഗ്രാമിൽ സാംസ്കാരിക പ്രവർത്തകർ, സംസ്ഥാന ജില്ലാ ഭാരവാഹികൾ സംബന്ധിക്കും. സത്യഗ്രഹം പ്രോഗ്രാമിന്റെ ഭാഗമായി വൈസ് ലൈൻ അംഗങ്ങളുടെ കൺവെൻഷനും പ്രകടനവും നടക്കും.

Latest