സാഹിത്യോത്സവിൽ മികവറിയിച്ച് ബുഖാരി വിദ്യാർഥികൾ

Posted on: September 30, 2019 10:27 pm | Last updated: September 30, 2019 at 11:45 pm

ചാവക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിൽ മികവറിയിച്ച് വീണ്ടും ബുഖാരി വിദ്യാർഥികൾ. മുശാഅറ അൽഫിയ, ഖുർആൻ പ്രഭാഷണം, മലയാള പ്രബന്ധം, പ്രൊജക്ട്, വിപ്ലവഗാനരചന, കൊളാഷ്, സ്പോട്ട് മാഗസിൻ എന്നീ മത്സരങ്ങളിൽ ബുഖാരി വിദ്യാർഥികളാണ് ഒന്നാമതെത്തിയത്. അൽഫിയ്യയിൽ എ പ്ലസോടെ അനസ് ഒന്നാം സ്ഥാനം നേടി. ഖുർആൻ പ്രഭാഷണം, മലയാള പ്രബന്ധം, വിപ്ലവഗാനരചന, പ്രൊജക്ട് എന്നിവയിൽ സ്വലാഹ്, ശനൂബ്, ശമീം, റാസി എന്നിവർ യഥാക്രമം ഒന്നാം സ്ഥാനം നേടി. ശാഫി, അമീർ, മുഹ്സിൻ എന്നിവർ മലപ്പുറം ഈസ്റ്റിന് വേണ്ടി തയാറാക്കിയ കൊളാഷിനാണ് ഒന്നാം സ്ഥാനം.

അൽഫിയ, അറബി പ്രബന്ധം, ട്രാൻസ്ലേഷൻ അറബി, സ്പോട്ട് മാഗസിൻ, ഡിജിറ്റൽ ഡിസൈനിംഗ്, ചുമരെഴുത്ത്, രിസാല ക്വിസ്, മാലപ്പാട്ട്, ഖസ്വീദ പാരായണം എന്നീ മത്സരങ്ങളിൽ രണ്ടാമതെത്താനുമായി.

മാഗസിൻ ഡിസൈനിംഗ്, കൊളാഷ്, സ്പോട്ട് മാഗസിൻ എന്നീ മത്സരങ്ങളിൽ മൂന്നാം സ്ഥാനവും നേടി. മൊത്തത്തിൽ ഏഴ് ഒന്നാം സ്ഥാനവും പതിമൂന്ന് രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവുമാണ് ബുഖാരിയുടെ നേട്ടങ്ങൾ.