മണ്ണാര്‍ക്കാട് സ്വദേശി സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: September 29, 2019 2:16 pm | Last updated: September 29, 2019 at 2:16 pm

റിയാദ്: പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര കോല്‍പാടത്തെ പുളിക്കകുന്നന്‍ ഹസ്സന്റെ മകന്‍ അഷ്റഫ് (45) സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.  ദമ്മാം-യാമ്പു റൂട്ടിലാണ് അകടമുണ്ടായത്. ദമ്മാമില്‍ നിന്നും യാമ്പുവിലേക്ക് ചരക്കുമായി പോവുകയായിരുന്ന വാഹനം ട്രെയ്‌ലറിന്റെ പിന്നിലിടിച്ചാണ് അപകടം.

മാതാവ്: ആമിന. ഭാര്യ: ജംഷീന. മക്കള്‍: സുമയ്യ, ജുമാന, ആഷിര്‍, അംന. മയ്യിത്ത് സഊദിയില്‍ തന്നെ ഖബറടക്കും.