പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് ഷാമിക രവിയെയും രതിന്‍ റോയിയെയും ഒഴിവാക്കി

Posted on: September 26, 2019 6:54 pm | Last updated: September 27, 2019 at 12:04 am

ന്യൂഡല്‍ഹി: പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് അംഗങ്ങളായ ഷാമിക രവി, രതിന്‍ റോയ് എന്നിവരെ ഒഴിവാക്കി. പുതിയ ഇടക്കാല അംഗമായി സാമ്പത്തിക വിദഗ്ധന്‍ സജ്ജിദ് ചിനോയിയെ നിയമിച്ചിട്ടുണ്ട്. സമിതി ചെയര്‍മാനായി ബിബേക് ദേബ്‌റോയും മെമ്പര്‍ സെക്രട്ടറിയായി രത്തന്‍ പി വാതലും ഇടക്കാല അംഗമായി അഷിമ ഗോയലും തുടരും. രണ്ടു വര്‍ഷമാണ് ഇന്ന് മുതല്‍ നിലവില്‍ വന്ന പുതിയ സമിതിയുടെ കാലാവധി.

ധനമന്ത്രാലയം കൈക്കൊള്ളുന്ന നിലപാടുകളെയും തീരുമാനങ്ങളെയും വിമര്‍ശിച്ചതാണ് ഷാമികക്കും രതിന്‍നും പുറത്തേക്കുള്ള വഴി തുറന്നത്. കേന്ദ്ര ബജറ്റിലെ ചില പ്രഖ്യാപനങ്ങള്‍ക്കെതിരെയും ഇരുവരും രംഗത്തു വന്നിരുന്നു.