കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി സഊദിയിലെ ഖമീസ് മുശൈത്തില്‍ നിര്യാതനായി

Posted on: September 22, 2019 10:41 pm | Last updated: September 23, 2019 at 4:59 pm

റിയാദ്: കോഴിക്കോട് പയ്യാനക്കല്‍ പുതിയ കോവിലകം മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (47) സഊദിയിലെ ഖമീസ് മുശൈത്തില്‍ നിര്യാതനായി. രാത്രിയില്‍ ഭക്ഷണം കഴിച്ച് ഉറങ്ങിയ അബ്ദുല്‍ ഖാദറിനെ കൂടെ താമസിക്കുന്നവര്‍ രാവിലെ സുബ്ഹി നിസ്‌കാരത്തിനായി വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഖമീസില്‍ ഇരുപതു വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ സിവില്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു.

മാതാവ്: ഫാത്വിമ. ഭാര്യ: നൗഫീറ. മക്കള്‍: സ്വാലിഹ്, മുഹമ്മദ് തസ്നീം. സഹോദരങ്ങള്‍: അഷ്റഫ് (ഖത്തര്‍), അസ്ലം, മഹ്റൂഫ്, അസ്മാബി. ഖമീസ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖമീസ് മുശൈത്തില്‍ തന്നെ ഖബറടക്കും.