മലപ്പുറം അരിപ്ര സ്വദേശി മക്കയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

Posted on: September 22, 2019 8:45 pm | Last updated: September 22, 2019 at 8:45 pm

മക്ക: മലപ്പുറം മേലേ അരിപ്ര കരിമ്പനാക്കല്‍ ഇബ്‌റാഹീമിന്റെ മകന്‍ അബൂബക്കര്‍ കരിമ്പനാക്കല്‍ (58) മക്കയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മുപ്പത് വര്‍ഷത്തോളമായി സഊദിയില്‍ പ്രവാസജീവിതം നയിച്ചുവരുന്ന അബൂബക്കര്‍ ജിയാദ് മുസാഫിയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കി.

മാതാവ്: നബീസ. ഭാര്യ: ആസിയ. മക്കള്‍: മുനീര്‍, അമീര്‍ അലി, ഇര്‍ഷാദ്, മരുമക്കള്‍: ഹസീന, തബ്ഷീറ, ജാസ്മിന്‍.