മരട്: തിരുവോണ ദിനത്തില്‍ ഫ്‌ളാറ്റുടമകള്‍ നിരാഹാര സമരം നടത്തും

Posted on: September 11, 2019 10:13 am | Last updated: September 11, 2019 at 2:02 pm

കൊച്ചി: മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനും കുടിയൊഴിപ്പിക്കല്‍ നീക്കത്തിനുമെതിരെ ഫ്‌ളാറ്റുടമകള്‍ തിരുവോണ ദിവസമായ ഇന്ന് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ നിരാഹാര സമരം നടത്തും. തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള കോടതി ഉത്തരവിനെതിരെയാണ് ഫ്‌ളാറ്റുടമകളുടെ പ്രതിഷേധം.

എന്തൊക്കെ സംഭവിച്ചാലും ഫ്‌ളാറ്റ് വിട്ടുപോകില്ലെന്നും ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും ഉടമകള്‍ പറഞ്ഞു. തങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നഗരസഭ നല്‍കിയതിനു പിന്നാലെയായിരുന്നു നിരാഹാര സമര പ്രഖ്യാപനം.