ഇരുപത് സ്പൂണുകള്‍, മൂന്ന് ഫോര്‍ക്കുകള്‍, ടൂത്ത് ബ്രഷ്, ആഭരങ്ങള്‍ ;യുവാവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്ത സാധനങ്ങള്‍ കണ്ടാല്‍ ഞെട്ടും

Posted on: September 8, 2019 11:02 pm | Last updated: September 8, 2019 at 11:17 pm

കെയ്‌റോ : വയറുവേദനക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും അടിയന്തിര ശസ്തക്രിയയിലൂടെ നീക്കം ചെയ്ത വസ്തുക്കള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഈജിപ്തിലെ ഡോക്ടര്‍മാര്‍
.ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള വടക്കന്‍ പ്രവിശ്യയായ മന്‍സൂറയിലാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്.ഇരുപത് സ്പൂണുകള്‍, മൂന്ന് ഫോര്‍ക്കുകള്‍, ടൂത്ത് ബ്രഷ്, ആഭരങ്ങള്‍ എന്നിവയാണ് യുവാവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്

വയറുവേദനയെത്തുടര്‍ന്ന് മന്‍സൂറാ മെഡിക്കല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു യുവാവ്. തുടര്‍ന്ന് ഗ്യാസ്‌ട്രോഎന്‍ട്രോളജി സെന്ററിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വയറ്റില്‍ വസ്തുക്കള്‍ കണ്ടതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത് .ഓപ്പറേഷന് ശേഷം രോഗി സുഖംപ്രാപിച്ചു വരുന്നതായി ചീഫ് സര്‍ജന്‍ ഡോ. അംജദ് ഫവാദ് പറഞ്ഞു.