ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍

Posted on: September 6, 2019 11:51 pm | Last updated: September 6, 2019 at 11:51 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബുദ്ധദേവിനെ ആശുപത്രിയിലാക്കിയത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ബുദ്ധദേവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരമെന്ന് മമത പറഞ്ഞു.