മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സുപ്രീം കോടതി വിധി പാലിക്കും: മന്ത്രി എ സി മൊയ്തീന്‍

Posted on: September 6, 2019 4:39 pm | Last updated: September 6, 2019 at 4:39 pm

കൊച്ചി: കൈയേറ്റമായി കണ്ടെത്തിയതിനെ തുടര്‍ന്ന് ്മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധി പാലിക്കാതിരിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും.

മരടിലെ ഫ്ളാറ്റുകള്‍ ഈ മാസം 20നകം പൊളിക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിടുള്ളത്. പൊളിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ച അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിലുണ്ട്.
അഞ്ച് പാര്‍പ്പിട സമുച്ചയങ്ങള്‍ ഒരുമാസത്തിനകം പൊളിക്കണമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഉത്തരവിട്ടത്. എന്നാല്‍ നിരവധി ഹരജികളാണ് വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയത്. ഇതെല്ലാം തള്ളിയാണ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.