ലോകകപ്പ് യോഗ്യതാ മത്സരം: ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി

Posted on: September 5, 2019 9:08 pm | Last updated: September 5, 2019 at 9:41 pm

ഗുവാഹത്തി: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഒമാനെതിരെ ഇന്ത്യക്ക് തേല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ഇന്ത്യക്കെതിരെ ഒമാന്‍ രണ്ട് ഗോളുകള്‍ നേടി. റാബിഅ അലവിയുടെ ഇരട്ട ഗോളാണ് ഒമാന് വിജയമൊരുക്കിയത്.

കളിയുടെ ഇരുപത്തിനാലാം മിനുട്ടില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്ന് ക്യാപ്റ്റന്‍ സുല്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഗോളില്‍ ആതിഥേയര്‍ മുന്നിട്ട് നിന്നിരുന്നു. ന്താരാഷ്ട്ര മത്സരങ്ങളില്‍ സുനില്‍ ഛേത്രി നേടുന്ന 72-ാമത്തെ ഗോളാണിത്.

മലയാളിയായ ആഷിഖ് കരുണിയലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളത്തിലറങ്ങിയത്. എന്നാല്‍ മറ്റ് മലയാളി താരങ്ങളാണ് സഹലിനും അനസിനും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.