Connect with us

National

മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡിഎംകെ നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുച്ചി: തമിഴ്‌നാട്ടിലെ തിരുച്ചിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഡിഎംകെ പ്രാദേശിക നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ഏഴുമാസമായി ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പി സെല്‍വരാജ്(49), ടി സെല്‍വരാജ്(51), മുത്തു(57), രാം രാജ്(45) എന്നിവരാണ് അറസ്റ്റിലായത്. പി സെല്‍വരാജ് ഡിഎംകെ നേതാവും രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ്. അമ്മയുടെയും മുത്തച്ഛന്റെയും കൂടെയാണ് പെണ്‍കുട്ടി താമസിക്കുന്നത്. അമ്മ കൂലിപ്പണിക്ക് പോകുന്ന സമയത്താണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്.

Latest