കണ്ണൂര്‍ ജില്ല സാഹിത്യോത്സവ്: ഫള്‌ലു റഹ്മാന്‍ കൂത്തുപറമ്പ കലാപ്രതിഭ

Posted on: September 1, 2019 6:17 pm | Last updated: September 1, 2019 at 10:25 pm

തളിപ്പറമ്പ: മന്ന കന്‍സുല്‍ ഉലമ ചത്വരത്തില്‍ നടന്ന കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവില്‍ കൂത്തുപറമ്പ ഡിവിഷനിലെ ഫള്‌ലു റഹ്മാനെ കലാപ്രതിഭയായി തിരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, അറബി കവിതാ പാരായണം എന്നിവയില്‍ ഒന്നാം സ്ഥാനം ഫള്‌ലു റഹ്മാനാണ്.

സംസ്ഥാന സാഹിത്യോത്സവില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ഈ മിടുക്കന്‍ ആലപ്പുഴയില്‍വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, അറബി ഗാനം, അറബി പദ്യം എന്നീ മൂന്നിനങ്ങള്‍ക്കും എ ഗ്രേഡ് നേടിയിരുന്നു. മമ്പ്രം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.