സര്‍ഗ സിദ്ധികള്‍ നന്മക്കായി ഉപയോഗിക്കണം: മാരായമംഗലം

Posted on: September 1, 2019 9:35 pm | Last updated: September 1, 2019 at 9:35 pm
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുർറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

പട്ടാമ്പി: വിദ്യാര്‍ഥികളുടെ കല വാസനകളും സര്‍ഗ സിദ്ധികളും പുരോഗതിക്കും സമാധാനത്തിനും ഉപയോഗിക്കണമെന്ന്് സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുർറഹ്മാന്‍ ഫൈസി. എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രതിഭകള്‍ തങ്ങളുടെ സിദ്ധികള്‍ ധാർമികതക്കായി വിനിയോഗിക്കണം.എങ്കിലേ സമാധാന പരമായ സാഹചര്യം നമ്മുടെ രാജ്യത്ത് നിലനില്‍ക്കുകയുള്ളൂ. ഇതിനായി നാം ഒറ്റക്കെട്ടായി പ്രയത്‌നിക്കണമെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു