യുഎസിലെ ടെക്സാസിൽ കൂട്ട വെടിവെപ്പ്; അഞ്ചുപേർ കൊല്ലപ്പെട്ടു; 21 പേർക്ക് പരിക്ക്

Posted on: September 1, 2019 6:14 am | Last updated: September 1, 2019 at 9:31 am

വാഷിംഗ്ടൺ: യുഎസ് സംസ്ഥാനമായ ടെക്സാസിൽ കൂട്ട വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരുക്കേറ്റു. ടെക്സസ് നഗരമായ എൽ പാസോയിൽ ഒഡെസയ്ക്ക് പടിഞ്ഞാറ് 300 മൈൽ (480 കിലോമീറ്റർ) അകലെയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

വാഹനം ഓടിച്ച് എത്തിയ തോക്കുധാരി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അക്രമികളിൽ ഒരാളെ വെടിവച്ച് കൊന്നതായി പോലീസ് അറിയിച്ചു. മറ്റ് പ്രതികളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അക്രമിയുടെ ഉദ്ദേശം വ്യക്തമലല്ല.