Kerala
പാലാരിവട്ടം: കരാര്‍ കമ്പനിക്ക് നേരിട്ട് തുക നല്‍കാനുള്ള ഫയലുകള്‍ താന്‍ കണ്ടിട്ടില്ല- ഇബ്രാഹീം കുഞ്ഞ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞ്. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ഫയല്‍ മാത്രമേ താന്‍ കണ്ടിണ്ടുള്ളുവെന്ന് ഇബ്രാഹീംകുഞ്ഞ് പറഞ്ഞു. കരാര്‍ കമ്പനിക്ക് നേരിട്ട് തുക നല്‍കാനുള്ള ഒരു ഫയലും താന്‍ കണ്ടിട്ടില്ല. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചാല്‍ ഇത് മനസ്സിലാകും. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഇബ്രാഹീം കുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
---- facebook comment plugin here -----