ഡി ജി പിക്കെതിരായ പരാമര്‍ശം: മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ അനുമതി

Posted on: August 30, 2019 11:18 pm | Last updated: August 31, 2019 at 12:14 am

തിരുവനന്തപുരം: ഡി ജി പി. ലോക്‌നാഥ് ബെഹ്‌റ സി പി എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസ്താവന നടത്തിയ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കാന്‍ അനുമതി. ആഭ്യന്തര വകുപ്പാണ് മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പാണ് ഡി ജി പിക്കു അനുമതി നല്‍കിയത്.

പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലറുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളി ഡി ജി പിയെ വിമര്‍ശിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു വിമര്‍ശനം. മുല്ലപ്പള്ളിയുടെ പരാമര്‍ശം അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുന്നതും പോലീസ് സേനയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതുമാണെന്ന് ഡി ജി പി സര്‍ക്കാറിനു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.