കൊച്ചിയിലെ ജൂത മുത്തശ്ശി സാറ ജേക്കബ് കോഹന്‍ നിര്യാതയായി

Posted on: August 30, 2019 11:03 pm | Last updated: August 30, 2019 at 11:03 pm

മട്ടാഞ്ചേരി: കൊച്ചിയിലെ ജൂത സമുദായാംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ വനിതയായ സാറ ജേക്കബ് കോഹന്‍ (97) നിര്യാതയായി. 19ാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ ജൂത കുടുംബാംഗങ്ങളുടെ പിന്മുറക്കാരിയാണ്. കൊച്ചിയില്‍ ജനിച്ച സാറ കുടുംബാംഗങ്ങളെല്ലാം തങ്ങളുടെ സ്വരാജ്യമായ ഇസ്‌റാഈലിലേക്ക് തിരികെ പോയെങ്കിലും ഇവിടെത്തന്നെ
തന്നെ തങ്ങുകയായിരുന്നു.

പരേതനായ ജേക്കബ് കോഹനാണ് സാറയുടെ ഭര്‍ത്താവ്. മക്കളില്ല. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മട്ടാഞ്ചേരി ചക്കാമാടം ജൂത സെമിത്തേരിയില്‍ നടക്കും. സാറയുടെ നിര്യാണത്തോടെ കൊച്ചിയില്‍ അവശേഷിക്കുന്ന ജൂതന്മാരുടെ എണ്ണം രണ്ടായി ചുരുങ്ങി.