Kerala
രാജ്യത്ത് സംവാദ ഭൂമികളെ ഇല്ലാതാക്കാന്‍ ബോധപൂര്‍വ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംവാദഭൂമികളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ ആരംഭിച്ച സ്‌പേസസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവാദങ്ങളില്ലാത്ത സമൂഹമാണ് ചിലര്‍ ക്ഷ്യമിട്ടുണ്ട്. സംവാദങ്ങളില്ലാത്ത സമൂഹം കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. അത് സമൂഹത്തെ രോഗാതുരമാക്കും.
പൊതു ജനാധിപത്യ മണ്ഡലങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യ എന്ന സങ്കല്‍പ്പം തന്നെ ഭീഷണിയുടെ നിഴലിലാണ്. സമൂഹത്തിലാകെ അസഹിഷ്ണത പടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രസിഡന്റ് വിജയ് ഗാര്‍ഗ്, എ. പ്രദീപ് കുമാര്‍ എം എല്‍ എ, രവി ഡി സി പ്രസംഗിച്ചു.
---- facebook comment plugin here -----