National
എയർ ഇന്ത്യയിൽ പ്ലാസ്റ്റിക് നിരോധനം; ഇനി കടലാസ് ഗ്ലാസുകളും മര സ്പൂണുകളും

ന്യൂഡൽഹി: എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. വിമാനത്തിൽ വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചി, കപ്പ്, പാത്രം, സ്ട്രോ, കുപ്പി തുടങ്ങിയവ പൂർണമായും ഒഴിവാക്കുമെന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അശ്വനി ലൊഹാനി പറഞ്ഞു.
ഇനിമുതൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് കനംകുറഞ്ഞ സ്റ്റീൽ പാത്രങ്ങളും കുടിവെള്ളവും ചായയും വിതരണം ചെയ്യുന്നതിന് പേപ്പർ കപ്പുകളും ഉപയോഗിക്കും. കത്തി, സ്പൂൺ തുടങ്ങിയവ മരം കൊണ്ടുണ്ടാക്കിയത് ഉപയോഗിക്കും.
ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതേതുടർന്നാണ് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ എയർ ഇന്ത്യ തീരുമാനിച്ചത്.
---- facebook comment plugin here -----