Ongoing News
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഒക്ടോബര്‍ 29 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിയിരിക്കെ വലിയ ജനകീയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ക്ലസ്റ്റര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്താനുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായി 299 കോടി രൂപ ധനമന്ത്രി മനീഷ് സിസോദിയ അനുവദിച്ചു. വരുന്ന ഒക്ടോബര്‍ 29 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കപ്പെടും.
വിദേശ ഉന്നത പഠനത്തിന് പോകുന്ന പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് പ്രഖ്യാപിച്ച പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. പി എച്ച് ഡിക്കായി ഒരു വിദ്യാര്‍ഥിക്ക് വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ അടിസ്ഥാനത്തില്‍ 20 ലക്ഷം രൂപ നല്‍കനും മന്ത്രിസഭ തീരുമാനിച്ചു. വര്‍ഷത്തില്‍ നൂറ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ സഹായം ലഭിക്കും.
ജനങ്ങളുടെ ജല ബില്ലിലെ കുടിശ്ശിക പൂര്‍ണമായും എഴുതിത്തള്ളുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി കെജ്രിവാള്‍ അറിയിച്ചിരുന്നു.