പ്രളയ ബാധിതര്‍ക്കായി ഹോളിഡേഴ്സ് ഗ്രൂപ്പിന്റെ ‘അലിവോടെ മരുഭൂമി’ പരിപാടി സംഘടിപ്പിക്കുന്നു

Posted on: August 28, 2019 10:54 pm | Last updated: August 28, 2019 at 10:54 pm

ദമാം: സഊദിയിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ ഹോളിഡേഴ്സ് ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റും ഉപഭോക്താക്കളും കൈകോര്‍ത്തുകൊണ്ട് ആഗസ്റ്റ് 29 വ്യാഴാഴ്ചയിലെ സ്ഥാപനത്തിലെ ഒരു ദിന വരുമാനം കേരള സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

അന്നേ ദിവസം സ്ഥാപനത്തിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. പ്രളയവും പേമാരിയും തകര്‍ത്ത കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ഒരുക്കുന്ന ഈ സംരംഭത്തിലേക്ക് മുഴുവന്‍ പ്രവാസികളുടെയും പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.