Connect with us

Gulf

ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലുരസി; കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

Published

|

Last Updated

ജിദ്ദ : ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലുരസിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു .സഊദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330 ന്റെ ഇടതു വശത്തെ വിമാന ചിറകും , എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനത്തിന്റെ വലതു ഭാഗത്തെ ചിറകുമാണ് പാര്‍ക്കിങ് ബേയില്‍ വെച്ച് കൂട്ടിയുരസിയത് .

സഊദിയ വിമാനം പാര്‍ക്കിങ് ബേയില്‍ നിന്ന് മാറ്റുന്നതിനിടെയാണ് അപകടം .സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെനും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തര വിട്ടതായും ഏവിയേഷന്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു

Latest