Connect with us

National

വീട്ടുതടങ്കലില്‍ കഴിയുന്ന മെഹബൂബ മുഫ്തിയെ കാണാന്‍ മാതാവിനും അനുമതിയില്ല; അപേക്ഷ പോലീസ് തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ തുടരുന്ന ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ മാതാവിനും അനുമതി നിഷേധിച്ചു. മകളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഗുല്‍ഷല്‍ മുഫ്തി നല്‍കിയ അപേക്ഷ ജമ്മു കശ്മീര്‍ പോലീസ് തള്ളി.
ദേഹപരിശോധന നടത്തിയ ശേഷം കടത്തിവിട്ടാല്‍ മതിയെന്ന് വരെ പറഞ്ഞിട്ടുപോലും അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഗുല്‍ഷന്‍ മുഫ്തി പറഞ്ഞു
ഭരണഘടനയിലെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആഗസ്റ്റ് അഞ്ചിനാണ് മുഫ്തിയെ പോലീസ് തടങ്കലിലാക്കിയത്. മുഫ്തിയെ കൂടാതെ ഒമര്‍ അബ്ദുള്ളയടക്കമുള്ള നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ആഗസ്റ്റ് 21 ന് മുഫ്തിയുടെ കുടുംബം ഇവരെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിച്ചിരുന്നു.

Latest