Gulf
ഇത്തിഹാദ് ഇന്ത്യയിലേക്കു പറന്നു തുടങ്ങിയിട്ട് 15 വര്‍ഷം

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സ് ഇന്ത്യയിലേക്കു പറന്നു തുടങ്ങിയിട്ട് 15 വര്‍ഷം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷമുണ്ടായി. 2004ല്‍ അബുദാബിയില്‍ നിന്നു മുംബൈയിലേക്ക് ആയിരുന്നു ഇത്തിഹാദിന്റെ ആദ്യ സര്‍വീസ്. മൂന്ന് മാസത്തിന് ശേഷം ന്യൂഡല്‍ഹിയിലേക്കും തുടങ്ങി. ഇപ്പോള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 159 സര്‍വീസുകള്‍ നടത്തുന്നു.
യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങി. ഇത്തിഹാദ് എയര്‍വേഴ്്‌സില്‍ 4,800ല്‍ ഏറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതായി സി ഇഒ. ടോണി ഡഗ്ലസ് പറഞ്ഞു. മൊത്തം ജീവനക്കാരുടെ 25% വരുമിത്. 480 ഇന്ത്യന്‍ കമ്പനികളുമായി ഇത്തിഹാദ് ഇടപാട് നടത്തുന്നുമുണ്ട്. കഴിഞ്ഞവര്‍ഷം 15.1 കോടി ഡോളറിന്റെ ഇടപാടാണ് നടന്നത്. ഇന്ത്യയിലേക്കുള്ള ചരക്കു നീക്കത്തിലും വര്‍ധനയുണ്ടായതായി ചൂണ്ടിക്കാട്ടി