തിരുവനന്തപുരം ലോകോളജില്‍ കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷം; നിരവധി വിദ്യാര്‍ഥികള്‍ക്ക്‌ പരുക്കേറ്റു

Posted on: August 27, 2019 3:28 pm | Last updated: August 27, 2019 at 3:28 pm

തിരുവന്തപുരം: തലസ്ഥാനത്തെ ലോ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകരാണ് ഏറ്റമുട്ടിയത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഫ് ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ കെ എസ് യുക്കാര്‍ മര്‍ദിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം.

യൂണിറ്റ് മീറ്റിംഗ് കഴിഞ്ഞ് പുറത്തുവരുകയായിരുന്ന പ്രവര്‍ത്തകരെ കെ എസ് യുക്കാര്‍ മര്‍ദിച്ചെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇന്നലെയും സമാനമായ സംഘര്‍ഷം കോളജിലുണ്ടായിരുന്നു. ഇതിന് പരുക്കേറ്റ് ആറോളം പേര്‍ ആശുപത്രിയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചെയാണ് ഇന്ന് ഏറ്റമുട്ടലുണ്ടായത്.