സൈഫ് അഹമ്മദ് അല്‍ ഗുറൈര്‍ അന്തരിച്ചു

Posted on: August 27, 2019 2:41 pm | Last updated: August 27, 2019 at 2:41 pm

ദുബൈ: പ്രമുഖ ഇമാറാത്തി വ്യവസായിയും അല്‍ ഗുറൈര്‍ ഗ്രൂപ്പ് സ്ഥാപകനുമായ സൈഫ് അഹമ്മദ് അല്‍ ഗുറൈര്‍ (95) അന്തരിച്ചു.1924 ല്‍ ദേരയിലാണ് സെയ്ഫ് അഹമ്മദ് അല്‍ ഗുറൈര്‍ ജനിച്ചത്. അഹമ്മദ് അല്‍ ഗുറൈര്‍ ആണ് പിതാവ്. അദ്ദേഹത്തിന്റെ അഞ്ച് ആണ്‍മക്കളില്‍ മൂത്തവനായ അദ്ദേഹം താമസിയാതെ ബിസിനസില്‍ ഏര്‍പ്പെട്ടു. മുത്ത് വാരലിലായിരുന്നു തുടക്കം. ഒരു മാസം മുതല്‍ നാലുമാസം വരെ കടലില്‍ ചെലവഴിച്ച് അത്യധ്വാനം ചെയ്ത് കൊണ്ടാണ് ബിസിനസ് മേഖലയില്‍ അതികായനായത്. ഇന്ന് മധ്യപൂര്‍വേഷ്യയിലെ ഏറ്റവും പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായി അല്‍ ഗുറൈര്‍ ഗ്രൂപ്പിനെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.