Connect with us

Kerala

വിധിയില്‍ തൃപ്തനല്ലെന്ന് കെവിന്റെ പിതാവ്: ചാക്കോയെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കും

Published

|

Last Updated

കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലെന്ന് പിതാവ് ജോസഫ്. മൂന്ന് പ്രതികളെങ്കിലും വധശിക്ഷ അര്‍ഹിരിച്ചിരുന്നു. കേസിലെ ആസൂത്രണകനായ ചാക്കോ ജോണ്‍ പുറത്ത് നില്‍ക്കുകയാണ്. അദ്ദേഹത്തിന് കൂടി ശിക്ഷ ലഭിക്കേണ്ടിയിരുന്നു. ചാക്കോയെ പുറത്ത് വിട്ടതിനെതിരെ അപ്പീല്‍ നല്‍കും.

ചാക്കോയടക്കം നാല് പേരെ കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തയാക്കിയിരുന്നു.
വിധിയില്‍ പൂര്‍ണ തൃപ്തനല്ലെന്ന് കേസിലെ മുഖ്യസാക്ഷിയും കെവിന്റെ ബന്ധുവുമായ അനീഷ് പ്രതികരിച്ചു.

 

Latest