ഹോട്ടല്‍: ഗിന്നസ് റിക്കോര്‍ഡുകളില്‍ ദുബൈ തിളക്കം

Posted on: August 26, 2019 9:17 pm | Last updated: August 26, 2019 at 9:17 pm

ദുബൈ: ഹോട്ടലുകള്‍ സംബന്ധിച്ച ഗിന്നസ് റിക്കോര്‍ഡില്‍ ദുബൈയും ബീജിങ്ങും മുന്‍ പന്തിയില്‍. ഏറ്റവും ഉയരമുള്ള, ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റ് ദുബൈയിലാണ്. ഏറ്റവും ഉയര്‍ന്ന ഹോട്ടല്‍ ദുബൈയിലെ ഗെവോറ. 1,167.98 അടി ഉയരത്തില്‍, 75 നിലകളുണ്ട് .528 മുറികളും. പന്ത്രണ്ടു വര്‍ഷത്തെ നിര്‍മാണ കാലയളവിനുശേഷം കഴിഞ്ഞ വര്ഷം തുറന്നു.

ഉയര്‍ന്ന റെസ്റ്റോറന്റ് ദുബായിലെ ബുര്‍ജ് ഖലീഫയിലെ 1,450 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അറ്റ്‌മോസ്ഫിയര്‍ .ഭൂനിരപ്പില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന റെസ്റ്റോറന്റാണിത്, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 122ാം നിലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.